11 November 2024
SHIJI MK
Unsplash Images
ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ തീർച്ചയായും ഹെൽമറ്റ് വെച്ചിരിക്കണം. നമ്മുടെ തലയുടെ സംരക്ഷണം തന്നെ ഹെൽമറ്റിൻ്റെ കയ്യിലാണ്.
പലരും വിചാരിച്ച് വെച്ചിരിക്കുന്നത് ഹെൽമറ്റ് എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാം എന്നാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ.
നമുക്ക് സ്വയം സംരക്ഷണം ഒരുക്കുക എന്നതാണ് ഹെൽമറ്റ് വെക്കുന്നതിൻ്റെ ലക്ഷ്യം. അതിനാൽ തന്നെ എക്‌സ്പയറി ഡേറ്റ് നോക്കിയാണ് ഹെൽമറ്റ് വെക്കേണ്ടത്.
ഐഎസ്ഐ സർട്ടിഫിക്കേഷൻ ഉള്ള ഹെൽമറ്റുകൾ നോക്കി വാങ്ങിക്കാം പ്രത്യേകം ശ്രദ്ധിക്കണം.
ഹെൽമറ്റ് നിർമിച്ച തീയതി മുതൽ ഏഴ് വർഷം വരെയാണ് അത് ഉപയോഗിക്കാവുന്നത്. നിർമിച്ച തീയതി ഹെൽമറ്റിന് മുകളിൽ ഉണ്ടാകും.
ഏറ്റവും നല്ലത് ഉപയോഗിച്ച് അഞ്ച് വർഷത്തിന് ശേഷം ഹെൽമറ്റ് മാറ്റുന്നതാണ്.
കേടായ വിസറുകൾ ഉള്ള ഹെൽമറ്റുകൾ എത്രയും പെട്ടെന്ന് മാറ്റുന്നതാണ് നല്ലത്. അല്ലെങ്കിൽ രാത്രി കാലത്ത് ദൂര കാഴ്ചയ്ക്ക് ഇത് ബുദ്ധിമുട്ടാകും.
കൂടാതെ ഹെൽമറ്റ് സ്‌ട്രിപ്പുകളും ബക്കിളുകളും അതോടൊപ്പം ആ ഹെൽമറ്റ് നിങ്ങൾക്ക് പാകമാണോ എന്നും പ്രത്യേകം പരിശോധിക്കുക.
ചെരുപ്പ് വൃത്തിയാക്കാൻ വെള്ളമല്ല വഴി! പിന്നെ?