പ്രമേഹ  രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?

 15  JANUARY 2025

NEETHU VIJAYAN

ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാനും ക്ഷീണമകറ്റാനും നല്ലതാണ് മാതളനാരങ്ങ. വിലക്കൂടുതൽ കാരണം ഇവ വാങ്ങാൻ മടിക്കുന്നവരുണ്ട്.

മാതളനാരങ്ങ

Image Credit: Freepik

പൂർണ ആരോഗ്യം നിലനിർത്തുന്നതിന് മാതളം ജ്യൂസായും സാലഡായും കഴിക്കാം. പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ച മാർ​ഗമാണിത്.

പ്രതിരോധശേഷി

പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ഫ്‌ളവനോയ്ഡുകളും മാതള നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ആരോപ്രദമാണ്.

ഫ്‌ളവനോയ്ഡുകൾ

ഷുഗറുള്ള പലരും പ്രമേഹം കൂടുമോയെന്ന് ഭയന്ന് മാതള നാരങ്ങ ഒഴിവാക്കുന്നു. എന്നാൽ പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാവുന്നതാണ്.

പ്രമേഹരോ​ഗികൾ

ശരീരത്തിൽ ഉയർന്ന അളവിൽ ഗ്ലൂക്കോസ് ഉള്ളവർക്ക് മാതള നാരങ്ങ നല്ലതാണ്. ഈ പഴത്തിൽ ജിഐയും ജിഎല്ലും കുറഞ്ഞ അളവിലാണുള്ളത്.

ഗ്ലൂക്കോസ്

ദിവസവും മാതളം കഴിച്ചാൽ ക്ഷീണവും പേശീ വേദനയും മറികടക്കാം. ഇതിലുള്ള ഫെനോളിക് ഘടകം ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നു.

ഫെനോളിക്

മാതള നാരങ്ങ ജ്യൂസ് അടിക്കാതെ കഴിക്കുന്നതാണ് നല്ലത്. പ്രായമായവർക്ക് ജ്യൂസ് നൽകാവുന്നതാണ്.

ജ്യൂസ് അടിക്കാതെ

Next: ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ