റവ കഴിക്കില്ലെന്ന് പരാതി പറയല്ലേ.. രുചിയിൽ റവ ബർഫി

27 October 2024

TV9 Malayalam

ദീപാവലിയ്ക്ക്  ഇത്തിരി വ്യത്യസ്തത നിറഞ്ഞ മധുരം ആയാലോ! വെറും പത്തുമിനിറ്റിൽ റവ ബർഫി തയാറാക്കി വിളമ്പാം..

റവ ബർഫി 

Pic Credit: Freepik

റവ - 1 കപ്പ്, നെയ്യ് - 1/4കപ്പ്, തേങ്ങ ചിരവിയത്  - 1/4കപ്പ്, പാൽ - 2 1/4കപ്പ്, നട്സ് - ഒരു പിടി, പഞ്ചസാര - 1 കപ്പ്, കുങ്കുമപ്പൂവ് -  2 അല്ലി

ചേരുവകൾ

നെയ്യിൽ റവ ചെറുതായി വറുക്കുക. തേങ്ങ ചിരവിയതും ചേർത്ത് ഒന്നു കൂടി  വറുക്കുക. 

റവ

 മറ്റൊരു പാത്രത്തിൽ പാൽ തിളപ്പിച്ച് രണ്ടു ടേബിൾസ്പൂൺ പാലിൽ കുങ്കുമപ്പൂവ് കലക്കി വെക്കുക. 

പാൽ

ബാക്കി പാലിൽ  റവ വറുത്ത കൂട്ടും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം  ഒരു കപ്പ് പഞ്ചസാര കൂടെ ചേർക്കാം.

പഞ്ചസാര

നേരത്തെ കലക്കിവെച്ച കുങ്കുമപ്പൂവ് കൂടി ചേർത്ത് റവ ബർഫി സെറ്റ് ആകാൻ വെക്കാം. നട്സ്  കൂടെ വിതറി വിളമ്പയതിന് ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.

കുങ്കുമപ്പൂവ്

Next:  കാജു ബർഫി തേടി കടയിൽ പോകേണ്ട, വീട്ടിലുണ്ടാക്കാം