29 MAY 2024

TV9 MALAYALAM

ദേ മഴക്കാലം ഇങ്ങെത്തി, ഒരുപാട് അസുഖങ്ങളും ഈ സമയത്ത് പിടിപ്പെടും. മഴക്കാലത്ത് പിടിപെടാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

വായുവിലൂടെ പകരുന്ന ഒരു വൈറന്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

എച്ച് വണ്‍ എന്‍ വണ്‍

ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്ടസ് എന്നീ വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.

ഡെങ്കിപ്പനി

കൊതുകാണ് ചിക്കുന്‍ഗുനിയ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ത്തുന്നത്.

ചിക്കുന്‍ഗുനിയ

വൈറസ് രോഗമായ ജപ്പാന്‍ ജ്വരം തലച്ചോറിന്റെ ആവരണത്തെയാണ് ബാധിക്കുക. ക്യൂലക്‌സ് കൊതുകാണ് ഈ രോഗം പടര്‍ത്തുന്നത്.

ജപ്പാന്‍ ജ്വരം

ക്യൂലക്‌സ് കൊതുകാണ് ഈ പനി പടര്‍ത്തുന്നത്. പക്ഷികളിലും ഈ രോഗം കണ്ടുവരാറുണ്ട്. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.

വെസ്റ്റ് നൈല്‍ പനി

ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ ആണ് ഈ രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളില്‍ വളര്‍ന്ന് പെരുകുന്ന ഈ ബാക്ടീരിയ എലിയുടെ മൂത്രത്തിലൂടെയാണ് നമ്മളിലേക്കെത്തുന്നത്.

എലിപ്പനി

മലിനമായ ഭക്ഷണം, മലിനമായ വെള്ളം എന്നിവയിലൂടെയാണ് ടൈഫോയ്ഡ് പകരുന്നത്.

ടൈഫോയ്ഡ്

വെള്ളത്തിലൂടെയാണ് കോളറ പകരുന്നത്. വിബ്രിയോ കോളേറേ എന്ന ബാക്ടീരിയയാണ് ഈ അസുഖം പടര്‍ത്തുന്നത്.

കോളറ

രക്തത്തിലെ ബിലിറൂബിന്റെ അളവ് വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണം. കണ്ണുകള്‍ക്ക് മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, പനി എന്നിവയാണ് ലക്ഷണങ്ങള്‍.

മഞ്ഞപ്പിത്തം

മല്ലിയില ഒരുപാട് നാള്‍ കേടുകൂടാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്ത് നോക്കൂ