30 March 2025
Sarika KP
Pic Credit: FreePik
നമ്മള്‍ ദിവസവും ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്ന പച്ചക്കറിയാണ് സവാള. നിരവധി ഗുണങ്ങളാണ് സവാളയ്ക്ക് ഉള്ളത്.
വെറുതെ കഴിച്ചാലും, കറികളില്‍ ചേര്‍ത്ത് കഴിച്ചാലും ഗുണങ്ങള്‍ അനവധിയാണ്. സവാളയുടെ അളവറ്റ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
നാരുകള്‍, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഉള്ളി കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കും
സന്ധിവാതം പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട വീക്കവും വേദനയും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധശേഷിക്ക് ആവശ്യമായ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്ന പ്രീബയോട്ടിക് ഫൈബർ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്.
ദഹന ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്ന നാരുകള്‍ ഉള്ളിയില്‍ ധാരാളമുണ്ട്.
എല്ലുകള്‍ക്ക് അത്യാവശ്യമായ കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഉള്ളിയില്‍ ധാരാളമുണ്ട്.
ആസ്ത്മ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്.