23 April 2024
TV9 MALAYALAM
നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ അഭിനയിച്ച നിഴൽ എന്ന ചിത്രത്തിന്റെ സംവിധായകൻ അപ്പു ഭട്ടതിരി വിവാഹിതനായി
അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം.
കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാൻഹോൾ, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിങിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.