മണ്ണിനോടിഴ ചേർന്ന മനുഷ്യക്കോലങ്ങൾ

18 April 2024

TV9 malayalamI

കേരളത്തിലെ പലഭാ​ഗങ്ങളിലും പ്രത്യേകിച്ച് മലബാറിൽ ഒാരോ കാലത്തിനനുസ‍തമായി ഇറങ്ങുന്ന കോലങ്ങളുണ്ട്. കാവുകളിലും കോട്ടങ്ങളിലും തറവാട്ടുമുറ്റങ്ങളിലുമാണ് ഈ രൂപങ്ങൾ കെട്ടി ആടുന്നത്. 

കേട്ടിട്ടില്ലേ... തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ കലമ്പിൻ കലമ്പലുകൾ....

വടക്കേ മലബാറിൽ ഓണത്തിന്റെ വരവറിയിച്ചെത്തുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടൻ. സംസാരിക്കാത്ത തെയ്യമാണ്‌ ഇത്. അതിനാൽ ഓണപ്പൊട്ടൻ എന്ന് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. 

ഒാണപ്പൊട്ടൻ 

മീനം, മേടം മാസങ്ങളിലായി (മാർച്ച്-ഏപ്രിൽ) പമ്പയുടെ തീരത്തുളള കാളീ ക്ഷേത്രങ്ങളിൽ കൊണ്ടാടുന്ന ഒരാഴ്ച്ച നീളുന്ന ആഘോഷമാണ് പടയണി. ദാരികനെ വധിക്കുന്ന കാളിയാണ് എല്ലാ നർത്തകരുടെയും പ്രതിപാദ്യം.

പടയണി 

വള്ളുവനാട്ടിലേയും അതിന്റെ സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാൻ/മണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന ഒരു പ്രാചീന നാടൻ കലാരൂപമാണ് പൂതനും തിറയും

പൂതനും തിറയും

പഴയ വള്ളുവനാടൻ പ്രദേശങ്ങളിലും പഴയ കൊച്ചി രാജ്യത്തിന്റെ വടക്കുഭാഗവും ഇന്നത്തെ തൃശൂർ ജില്ലയില്പെടുന്നതുമായ പ്രദേശങ്ങളിലുമുള്ള കാവുകളിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി ആചരിയ്ക്കുന്നതുമായ ഒരു കലാരൂപമാണ് പൂതം. ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ ഈ അനുഷ്ഠാനത്തോട് സാമ്യം പുലർത്തുന്ന കഥാതന്തുവാണ്.

പൂതം