17 JULY 2024
ASWATHY BALACHANDRAN
രാമായണങ്ങൾ പലതുണ്ട്.. പല കഥകളിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങളുമുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും ഇന്തൊനീഷ്യയിലും ബാലിയിലും സിംഗപ്പൂരിലുമെല്ലാം കാണാം പലതരം രാമായണങ്ങൾ.
Pic Credit: FREEPIC
ഇന്ത്യയിൽ തന്നെ പ്രചാരണത്തിലുള്ള മറ്റൊരു രാമായണമാണ് കമ്പർ എഴുതിയ കമ്പരാമായണം. ഇതിൽ സീത രാവണന്റെ മകളാണ്.
Pic Credit: FREEPIC
വേദവതി എന്ന സ്ത്രീയിൽ രാവണനു ജനിച്ച മകളാണ് സീത എന്നാണ് കമ്പർ പറയുന്നത്. വേദവതിയുടെ ശാപം കാരണം മകളാൽ നാശമുണ്ടാകുമെന്ന് ഭയന്നാണ് രാവണൻ സീതയെ ഉപേക്ഷിച്ചതെന്നും കഥയിൽ പറയുന്നു.
പിന്നീടാണ് സീതയെ ജനകനു ലഭിക്കുന്നതും വളർന്നു വലുതായപ്പോൾ രാമനെ വിവാഹം ചെയ്യുന്നതും. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയതും മകളെ കാണാനായിരുന്നു എന്നും കമ്പരാമായണത്തിൽ പറയുന്നു.
ശ്രീരാമനാൽ കൊല്ലപ്പെടാൻ ആ ഗ്രഹിച്ചിരുന്നെന്നും അതിലൂടെ മുക്തി ലഭിക്കാനാണ് സീതയെ തട്ടിക്കൊണ്ടു പോന്നതെന്നും മറ്റൊരു കഥ.
കമ്പരാമായണത്തിലെ രാവണ- സീതാ ബന്ധത്തെ അടിസ്ഥാനമാക്കി വയലാർ രാമവർമ്മ രാവണപുത്രി എന്ന പേരിൽ എഴുതിയ കവിത ഇന്നും പ്രസിദ്ധമാണ്.
Next: പേടിക്കേണ്ട പച്ചവെള്ളം ധൈര്യമായി കുടിച്ചോളൂ... ഗുണമേറെയുണ്ട്...