ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഒന്നാണോ? വയനാട്ടിൽ നടന്നത് എന്ത്?

31 JULY 2024

ASWATHY BALACHANDRAN

ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഒന്നാണോ? എന്ന സംശയം പലപ്പോഴും ഉണ്ടാകും. വയനാട്ടിലെ ദുരന്തത്തെ ലാൻഡ് സ്ലൈഡ് എന്നാണ് മാധ്യമങ്ങൾ വിളിക്കുന്നത്. 

​ഉരുൾപൊട്ടലും മണ്ണിടിച്ചിലും

ലാൻഡ് സ്ലൈഡ് എന്നാൽ മണ്ണിടിച്ചിലല്ലേ ആകുന്നുള്ളൂ? അങ്ങനെ നോക്കിയാൽ ഉരുൾപൊട്ടലിനെ കുറിക്കാൻ ഡെബ്രിസ് ഫ്ലോ എന്നോ മഡ്സ്ലൈഡ് എന്നോ വിളിക്കേണ്ടി വരും. 

ഡെബ്രിസ് ഫ്ലോ

ഉരുൾപൊട്ടലിന് പ്രധാനകാരണം കയ്യേറ്റങ്ങളും പരിസ്ഥിതി ലോലമായ പ്രദേശങ്ങളിൽ നടത്തപ്പെടുന്ന അനധികൃത നിർമ്മാണങ്ങളുമാണ്. അനധികൃതമായി റോഡുകളും മറ്റും നിർമ്മിക്കുമ്പോൾ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുള്ള സാധ്യത കുറയുന്നു.

ഉരുൾപൊട്ടൽ

പ്രദേശത്തെ സ്വാഭാവികമായ നീർച്ചാലുകൾ ബ്ലോക്കാവുമ്പോൾ അധികമായി പെയ്തിറങ്ങുന്ന മഴ ആ പ്രദേശങ്ങളിലെ മണ്ണിനുള്ളിലേക്ക് ഇറങ്ങുന്നു.

മഴ

ഈ ജലമർദ്ദം ഉപരിതലത്തിലെ മണ്ണിന് താങ്ങാനാകുന്നതിലും കൂടുതലാകുമ്പോൾ ആ വെള്ളം മണ്ണിന്റെ ഉപരിതലം ഭേദിച്ച് പുറത്തേക്ക് കുത്തിയൊഴുകുന്നു. ഒപ്പം കല്ലും മണ്ണും പാറയും ഒക്കെ ഒഴുകിവരും.

ജലമർദ്ദം

ഏറെനാൾ മഴപെയ്യാതെ വരണ്ടുകിടക്കുന ഭൂമിയിലേക്ക് പെട്ടെന്ന് പെരുമഴ പെയ്തിറങ്ങുമ്പോൾ അത് മേൽമണ്ണിനെ ദ്രവിപ്പിക്കുന്നു. അത് മരങ്ങൾ കുറഞ്ഞ ചെരിവുകളിൽ മണ്ണിടിച്ചിലിന് ഇടയാക്കുന്നു.

മണ്ണിടിച്ചിൽ

Next: എന്താണ് കർക്കിടക വാവ്? എന്തിന് അന്നു തന്നെ ബലിയിടണം?