കുട്ടികളിൽ ശീലിപ്പിച്ചെടുക്കേണ്ട നല്ല ഭക്ഷണശീലം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

31 July 2024

Abdul basith

കുട്ടികളുടെ വളർച്ചയിൽ ഭക്ഷണശീലം വളരെ പ്രധാനമാണ്. പോഷകാഹാരങ്ങൾ കഴിക്കുന്നതിനൊപ്പം നല്ല ഭക്ഷണശീലം ഉണ്ടാവേണ്ടത് കുട്ടികളുടെ ഭാവിയ്ക്കും നിർണായകമാണ്.

കുട്ടികൾ

കുട്ടികൾക്ക് ഏറെ ഇഷ്മുള്ളതാണ് മധുരം. ഇത് നിയന്ത്രിക്കണം. ഒപ്പം മധുരം കഴിച്ചുകഴിഞ്ഞാൽ വായ കഴുകാനും ബ്രഷ് ചെയ്യാനും അവരെ പഠിപ്പിക്കണം.

മധുരം

പ്രഭാത ഭക്ഷണം കുട്ടികൾ ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം അവരെ ഊർജസ്വലരായി നിർത്തും.

പ്രഭാത ഭക്ഷണം

ഫാസ്റ്റ് ഫുഡ് സംസ്കാരം പൊതുവെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. കുട്ടികളുടെ കാര്യത്തിൽ ഇത് നന്നായി ശ്രദ്ധിക്കണം. ഫാസ്റ്റ് ഫുഡ് പ്രോത്സാഹിപ്പിക്കരുത്.

ഫാസ്റ്റ് ഫുഡ്

വയർ നിറഞ്ഞു എന്ന് കുട്ടികൾ പറഞ്ഞാലും അവരെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്. പോഷകാഹാരങ്ങൾ ഉൾപ്പെടുന്ന ഭക്ഷണം അവർക്കാവശ്യമുള്ളത്ര കഴിച്ചാൽ മതിയാവും.

വയർ നിറയൽ

സോഡ പോലുള്ള ശീതളപാനീയങ്ങളും കുട്ടികൾക്ക് നൽകരുത്. ഇത് അവരുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കും. ഒപ്പം, ശരീരഭാരം വർധിക്കാനും കാരണമാകും.

ശീതളപാനീയങ്ങൾ

ഭക്ഷണം കഴിക്കുന്നതിനിടയിൽ ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കാൻ അനുവദിക്കരുത്. അതിന് മാതാപിതാക്കൾ തന്നെ മാതൃകയാവണം.

ടിവി