പ്രമേഹ രോഗികൾ ചോറിന് പകരം ഈ ഭക്ഷണങ്ങൾ കഴിക്കുക.

6 OCTOBER 2024

NEETHU VIJAYAN

ബ്രൌൺ റൈസ് അഥവാ ചുവന്ന അരിയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക കുറവാണ്.

ബ്രൌൺ റൈസ്

Pic Credit: Getty Images

 ബാർലിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും ഇവ സഹായിക്കും.

ബാർലി

ക്വിനോവയിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ ചോറിന് പകരം  കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്.   

ക്വിനോവ

കലോറിയും കാർബോയും കുറവുള്ള കോളിഫ്ലവർ റൈസിൽ നാരുകൾ ഉള്ളതിനാൽ ഇവ പ്രമേഹരോഗികൾക്ക് ആശ്വാസമായ ആ​ഹാരമാണ്.    

കോളിഫ്ലവർ റൈസ്

ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ഇവ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നു.

ഓട്സ്

ഫൈബർ അടങ്ങിയതും കലോറി കുറഞ്ഞതുമായ ചീര കൊണ്ടുള്ള സൂപ്പ് ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ​ഗുണം ചെയ്യും.

ചീര സൂപ്പ്

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുന്നതാണ് ഉചിതം.

ശ്രദ്ധിക്കുക

Next: മുള വന്ന സവാള ഒഴിവാക്കേണ്ട... ഇവ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം.