29 July 2024
Abdul basith
ജീവിതശൈലീരോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹം. നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ് പ്രമേഹം. കൃത്യമായ ഡയറ്റ് കൊണ്ട് പ്രമേഹം നിയന്ത്രിക്കാം.
പ്രമേഹം നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്. ഇത്തരം ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
പ്രമേഹം നിയന്ത്രിക്കാൻ ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റുകളുമുള്ള ഇലക്കറികൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.
വിവിധ തരം ബെറികൾ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ആൻ്റിഓക്സിഡൻ്റുകളും ഫൈബറും വിറ്റാമിനുകളും ബെറിയിൽ ധാരാളമുണ്ട്.
ബ്രൗൺ റൈസ്, ഓട്ട്മീൽ തുടങ്ങിയ ധാന്യങ്ങളിൽ ഫൈബർ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും.
മത്തി, അയല തുടങ്ങിയ വലിയ മീനുകൾ ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പന്നമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തി പ്രമേഹം നിയന്ത്രിക്കാൻ ഇത് സഹായിക്കും.
ബദാമും ചിയ സീഡും ഉൾപ്പെടെയുള്ള നട്ട്സും സീഡുകളുമൊക്കെ പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പന്നമാണ്. ഇതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.