diwali2

വാരണാസിയിലെ ദേവ് ദീപാവലി

29 October 2024

TV9 Malayalam

TV9 Malayalam Logo
diwali

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് വാരണാസി. ആത്മീയതയും ചരിത്രവും വിശ്വാസങ്ങളും പരസ്പരം ഇഴ ചേർന്ന് കിടക്കുന്ന വാരണാസി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 

വാരണാസി

Pic Credit: PTI/ Getty Images

diwali1

വാരണാസിയിലെ ദീപാവലി ആഘോഷം പേരുകേട്ട ഒന്നാണ്. വെളിച്ചത്തിലും ഭംഗിയിലും മറ്റേത് നഗരത്തേക്കാളും മുന്നിൽ നിൽക്കുന്ന ഇവിടുത്തെ ആഘോഷം ചരിത്ര പ്രശസ്തമാണ്.

ദീപാവലി

diwali5

വാരണാസിയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദേവ് ദീപാവലി.  ഈ വർഷം നവംബർ 15-നാണ് ദേവ് ദീപാവലി ആഘോഷിക്കുന്നത്. കാർത്തിക മാസത്തിലെ പൗർണ്ണമി ദിവസം ആചരിക്കുന്ന ആ ആഘോഷം വാരണാസിയിൽ മാത്രമേ ഉള്ളൂ. 

ദേവ് ദീപാവലി

ദേവ് ദീപാവലിയുടെ ഭാ​ഗമാകാൻ പതിനായിരക്കണക്കിന് പേരാണ് ന​ഗരത്തിലേക്ക് എത്തുന്നത്. ശബ്ദം കൊണ്ടും വെളിച്ചവും അലങ്കാരങ്ങളാലും വാരണാസിയുടെ മുഖച്ഛായ തന്നെ മാറുന്ന ദിവസമാണ് ദേവ് ദീപാവലിയുടേത്. 

അലങ്കാരം 

ദീപാവലി കഴിഞ്ഞ് 15 ദിവസങ്ങൾക്കു ശേഷമാണ് ദേവ് ദീപാവലി ആഘോഷിക്കുന്നത്. അലങ്കാരങ്ങളും ആരാധനനകളും വെടിക്കെട്ടും അടക്കം വെെവിധ്യമാർന്ന പരിപാടികൾ ദേവ് ദീപാവലിയുടെ ഭാ​ഗമാണ്. 

സമയം

Next: ദീപാവലിക്ക് അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്