ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ

 10 Janary 2024

ABDUL BASITH

ടെസ്റ്റ് ക്രിക്കറ്റ് ആവേശകരമാക്കാൻ ഐസിസി പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ്. രണ്ട് ടയറുകളായി ടീമുകളെ തിരിക്കാനാണ് പദ്ധതി.

ടയർ 2

Image Courtesy: Social Media

ഇക്കൊല്ലത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക ഇടം നേടിയതോടെയാണ് ടെസ്റ്റ് മത്സര ഘടന മാറ്റണമെന്ന അവശ്യമുയർന്നത്.

ദക്ഷിണാഫ്രിക്ക

ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ദുർബലർക്കെതിരെ കളിച്ചതിനൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വമ്പന്മാരെ നേരിട്ടില്ലെന്നും വിമർശനമുയർന്നു.

ദുർബലർ

വെറും 11 മത്സരങ്ങളാണ് ഈ സൈക്കിളിൽ ദക്ഷിണാഫ്രിക്ക കളിച്ചത്. ഇംഗ്ലണ്ട് 22ഉം ഇന്ത്യ 18ഉം മത്സരങ്ങൾ കളിച്ചു. ഇതും വിവാദമായി.

ആകെ മത്സരങ്ങൾ

ഇതോടെ ദുർബലർ ഒരു ടയറിൽ പരസ്പരം ഏറ്റുമുട്ടുകയും വമ്പന്മാർ മറ്റൊരു ടയറിൽ ഏറ്റുമുട്ടുകയും ചെയ്യുന്ന ഘടനയാണ് നിലവിലെ ആലോചന.

രണ്ട് ടയറുകൾ

വമ്പന്മാരുടെ ആദ്യ ടയറിൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകൾ പരസ്പരം കളിക്കും.

ആദ്യ ടയർ

ദുബലരുടെ ടയറിൽ വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, അയർലൻഡ് എന്നീ ടീമുകളാവും കളിക്കുക. ഇതിലും വിമർശനങ്ങളുണ്ട്.

രണ്ടാം ടയർ

Next : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ