ഡെസ്റ്റിനേഷൻ വെഡിംഗിന് പരിഗണിക്കാൻ പറ്റിയ സ്ഥലങ്ങൾ

08 July 2024

Abdul basith

കല്യാണം എന്നൊക്കെപ്പറഞ്ഞാൽ പണ്ടത്തെ കല്യാണമൊക്കെ എന്ത് കല്യാണം, ഇപ്പഴത്തെ കല്യാണമല്ലേ കല്യാണം എന്ന് പറയുന്നവരാവും അധികവും. സേവ് ദി ഡേറ്റ്, ഹൽദി, ബാച്ചിലർ പാർട്ടി അങ്ങനെ കല്യാണം മൂന്നാല് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമായി മാറി.

ഇതല്ലേ കല്യാണം

ഡെസ്റ്റിനേഷൻ വെഡിംഗ് ആണ് കല്യാണങ്ങളിലെ കൊമ്പൻ. പലരും കല്യാണങ്ങൾക്കായി സവിശേഷമായ പല സ്ഥലങ്ങളും തിരഞ്ഞെടുക്കും. ഇങ്ങനെയുള്ളവർക്കായി ഇന്ത്യയിൽ തന്നെയുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടാം.

ഡെസ്റ്റിനേഷൻ വെഡിംഗ്

ബീച്ച്, മ്യൂസിക്, പാർട്ടി. അടിപൊളി വൈബിൽ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഗോവ. ബീച്ചും പാർട്ടിയുമൊക്കെയായി കല്യാണം കലക്കും.

ഗോവ

രാജസ്ഥാനിലെ ജയ്പൂർ റോയൽ കല്യാണങ്ങൾക്ക് പറ്റിയ സ്ഥലമാണ്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂരിലെ വിഷ്വലുകൾ അതിമനോഹരമായിരിക്കും.

ജയ്പൂർ

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഹിമാലയൻ മലനിരകൾക്ക് താഴെ തണുപ്പിലൊരു കല്യാണവും അവിസ്മരണീയ അനുഭവമായിരിക്കും. കുറച്ച് അഡ്വഞ്ചർ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലം.

മസൂറി

മഞ്ഞും പച്ചപ്പും ഒരു ഡിസ്നിക്കഥയിലെ സ്ഥലങ്ങളെ ഓർമിപ്പിക്കുന്ന മനോഹാരിതയും ചേർന്ന ഡാർജിലിങ് വിവാഹത്തിന് നൽകുന്ന ഫീൽ ഒന്ന് വേറെ തന്നെയായിരിക്കും. വേണമെങ്കിൽ ടോയ് ട്രെയ്നിൽ ഒരു ചെറിയ യാത്രയുമാവാം.

ഡാർജിലിങ്

വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന് ചോദിക്കും പോലെ, നമ്മുടെ സ്വന്തം കേരളത്തിലെ പല സ്ഥലങ്ങളും ഡെസ്റ്റിനേഷൻ വെഡിംഗിന് പറ്റിയതാണ്. കൊച്ചി, മൂന്നാർ, തേക്കടി, മലമ്പുഴ, വയനാട്. അങ്ങനെ കുറച്ചധികം സ്ഥലങ്ങൾ.

നമ്മുടെ സ്വന്തം കേരളം