14 July 2024
Abdul basith
മഴക്കാലമായാൽ പിന്നെ പനിക്കാലമാണ്. പലതരം പനികൾക്കുള്ള സാധ്യതയാണ് ഇക്കാലത്തുള്ളത്. ഇതിൽ തന്നെ ഡെങ്കിപ്പനി സാധാരണയാണ്. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഒന്ന് ശ്രദ്ധിച്ചോളൂ.
ശക്തമായ പനി ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന ശക്തമായ പനിയുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കണ്ട.
ഡെങ്കിപ്പനി ലക്ഷണങ്ങളിൽ പെട്ടതാണ് തലവേദന. കഴുത്തിലെ അസ്വസ്ഥതയും ഇതിനൊപ്പം ഉണ്ടായേക്കാം. ഈ ലക്ഷണങ്ങൾ കണ്ടാലും ഡെങ്കിപ്പനി സാധ്യത സംശയിക്കണം.
കണ്ണിനുപിന്നിൽ വേദനയുണ്ടെങ്കിൽ അത് ഡെങ്കിപ്പനിയുടെ ശക്തമായ ലക്ഷണമാണ്. റെട്രോ ഓർബിറ്റൽ പെയിൻ എന്നാണ് ഈ വേദന അറിയപ്പെടുന്നത്.
സന്ധികളിലെയും പേശികളിലെയും വേദനയും ഡെങ്കിപ്പനിക്ക് കാരണമാവാം. ഇതുണ്ടെങ്കിലും ഡോക്ടറെ കാണുന്നത് നന്നായിരിക്കും.
പനി തുടങ്ങി ഏതാനും ദിവസങ്ങൾക്കകം ചൊറിഞ്ഞുപൊട്ടൽ ആരംഭിക്കുകയാണെങ്കിൽ അത് ഡെങ്കി ലക്ഷണമാവാം. സാവധാനത്തിൽ ഇത് ശരീരം മുഴുവൻ പടരും.
അടിവയറ്റിലെ വേദന ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണമാണ്.