29 MAY 2024
ജലാംശം കുറയുമ്പോള്‍ നമ്മുടെ ശരീരം പല സൂചനകളും നല്‍കും. എന്നാല്‍ എന്താണ് കാര്യമെന്നറിയാതെ നമ്മള്‍ അതിനെ അവഗണിക്കും. എന്നാല്‍ ഇനി ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്.
ശരീരത്തില്‍ ജലാശം കുറയുമ്പോള്‍ നമ്മുടെ ചര്‍മ്മം വരണ്ട് ഡ്രൈ സ്‌കിന്‍ ആകും.
മൂത്രത്തിന്റെ സ്വാഭാവിക നിറം മാറി കടുംനിറത്തിലുള്ളതാകും.
ഊര്‍ജമില്ലാതെ കടുത്ത തളര്‍ച്ച അനുഭവപ്പെടുന്നത് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമാണ്.
തലവേദന ഇടയ്ക്കിടെ വരുന്നുണ്ടെങ്കില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക.
കാലില്‍ വേദന അനുഭവപ്പെടുന്നത് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമാണ്.
വേണ്ടത്ര അളവില്‍ വെള്ളം ശരീരത്തിലില്ലെങ്കില്‍ വായ ഡ്രൈ ആവുകയും വായ്‌നാറ്റം അനുഭവപ്പെടുകയും ചെയ്യും.
ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ അത് ദഹനത്തെ ബാധിക്കുകയും മലബന്ധം ഉണ്ടാവുകയും ചെയ്യും.