നിർജലീകരണത്തിൻ്റെ ലക്ഷണങ്ങളും ഫലങ്ങളും 

22  April 2025

Abdul Basith

Pic Credit: Unsplash

നിർജലീകരണം നമ്മൾ പലപ്പോഴും അനുഭവിക്കുന്നതാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത്. നിർജലീകരണം ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ചില വഴികളുണ്ട്.

നിർജലീകരണം

വരണ്ട വായയും ദാഹവും നിർജലീകരണത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ വളരെ വേഗത്തിൽ നമുക്ക് തന്നെ മനസ്സിലാവും.

വരണ്ട വായ

വരണ്ട ചുണ്ടുകളും നിർജലീകരണത്തിൻ്റെ അടയാളമാണ്. ഇതിനൊപ്പം ചർമ്മവും വരണ്ടതായി കാണാനാവും. ഇത് പ്രത്യേകം ശ്രദ്ധിച്ചാലേ മനസ്സിലാവൂ.

വരണ്ട ചുണ്ടുകൾ

മൂത്രത്തിൻ്റെ നിറം ശ്രദ്ധിച്ചാൽ നിർജലീകരണമുണ്ടോ എന്ന് കണ്ടെത്താനാവും. മൂത്രം കടുത്ത മഞ്ഞ നിറത്തിലാണെങ്കിൽ എത്രയും വേഗം വെള്ളം കുടിയ്ക്കുക.

മൂത്രം

നിർജലീകരണം തളർച്ചയ്ക്ക് കാരണമാവും. ശരീരത്തിൽ വെള്ളം കുറവാണെങ്കിൽ മസിലുകൾക്ക് ശരിയായി പ്രവർത്തിക്കാനാവില്ല.

തളർച്ച

നിർജലീകരണം കാരണം മയക്കവും ഉണ്ടാവും. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ രക്തസമ്മർദ്ദം കുറയും. ഇത് മയക്കത്തിലേക്ക് നയിക്കും.

മയക്കം

ശരീരത്തിൽ ജലാംശം കുറയുന്നത് മസിൽ ക്രാമ്പ്സ് ഉണ്ടാക്കും. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നഷ്ടപ്പെടുന്നതിലാണ് ഇത് സംഭവിക്കുന്നത്.

മസിൽ ക്രാമ്പ്സ്

നിർജലീകരണം ഹൃദയത്തിന് കൂടുതൽ അധ്വാനമുണ്ടാക്കും. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ശ്വാസോഛാസത്തിൻ്റെ വേഗത വർധിപ്പിക്കുകയും ചെയ്യും.

ഹൃദയം