03 JULY 2024
കൽക്കി 2898 എഡി, ജൂൺ 27-ന് റിലീസ് ചെയ്‌തതിനുശേഷം ലോകമെമ്പാടുമുള്ള ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു
സിനിമയിൽ സുമതി എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് ദീപികയാണ്. ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു സുമതിയുടേത്.
അമിതാ ബച്ചനൊപ്പം തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സുമതി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
സുമതിയുടെ കഥാപാത്രം ചെയ്യാൻ ആദ്യമായി അധികൃതർ സമീപിച്ചത് പൂജാ ഹെഗ്‌ഡെയെ ആയിരുന്നു എന്നാണ് വിവരം. രാധേ ശ്യാം എന്ന ചിത്രത്തിലൂടെ പ്രശസ്തയാണ് പൂജ.
രാധേ ശ്യാമിലെ പൂജയുടെ അഭിനയത്തെപ്പറ്റി സമ്മിശ്രമായ അഭിപ്രായങ്ങൾ കേട്ടതിനേത്തുടർന്നാണ് അത് ദീപികയിലേക്ക് എത്തിയത്.
ദിഷ പഠാനി, അന്നാ ബെൻ, മൃണാൾ ഠാക്കൂർ, ശോഭന തുടങ്ങിയവരാണ് മറ്റു സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Pic Credit: FREEPIK
വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
Next: മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാൻ ഓറഞ്ചിൻ്റെ തൊലി