ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചില രാജ്യങ്ങൾ 

27 July 2024

Abdul basith

എല്ലാ വർഷവും എക്കണോമിക്സ് ആൻഡ് ആൻഡ് പീസ് ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചില രാജ്യങ്ങളുടെ പട്ടിക പുറത്തുവിടും. ഇക്കൊല്ലത്തെ പട്ടിക ഇതാ.

അപകടം

പട്ടികയിൽ ഒന്നാമത് അഫ്ഗാനിസ്ഥാനാണ്. തുടർച്ചയായ നാലാം തവണയാണ് അഫ്ഗാൻ ഈ സ്ഥാനത്തെത്തുന്നത്. തീവ്രവാദം, രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടങ്ങിയവയാണ് കാരണങ്ങൾ.

അഫ്ഗാനിസ്ഥാൻ

യമനാണ് രണ്ടാമത്. അക്രമവും സൈനിക ഇടപെടലുകളും കാരണം യമൻ ഏറെക്കാലമായി കഷ്ടതയനുഭവിക്കുന്നുണ്ട്. മാനുഷിക പ്രതിസന്ധി യമനിൽ ഒരുപാടുണ്ട്.

യമൻ

ആഭ്യന്തര കലഹം, തീവ്രവാദം, അക്രമം തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട് സിറിയ അപകടം പിടിച്ച് രാജ്യങ്ങളിൽ മൂന്നാമതുണ്ട്.

സിറിയ

ആഭ്യന്തര പ്രശ്നങ്ങൾ, വർഗപരമായ അതിക്രമങ്ങൾ, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങൾ കൊണ്ട് പട്ടികയിൽ സുഡാൻ നാലാം സ്ഥാനത്താണ്.

സുഡാൻ

ദാരിദ്ര്യം, രാഷ്ട്രീയ അടിയന്തിരാവസ്ഥ എന്നിവയാണ് കോംഗോയുടെ പ്രധാന പ്രശ്നങ്ങൾ. കൊലപാതകം, ബലാത്സംഗം, കൊള്ള തുടങ്ങിയവയും രാജ്യത്ത് പതിവാണ്.

കോംഗോ

ഉക്രൈനുമായുള്ള യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യ ഈ പട്ടികയിൽ ആറാമതാണ്. ഉക്രൈനിൽ റഷ്യൻ സൈന്യത്തിൻ്റെ അതിക്രമങ്ങളാണ് ഇതിന് കാരണം. 

റഷ്യ