സൈക്കിൾ ചവിട്ടുന്നവരുടെ ആയുസ് വർധിക്കുമെന്ന് കണ്ടെത്തൽ

17 July 2024

Abdul basith

തുടർച്ചയായി സൈക്കിൾ ചവിട്ടുന്നവരുടെ ആയുസ് വർധിക്കുമെന്ന് പഠനം. നേരത്തെ മരണപ്പെടാനുള്ള സാധ്യത 47 ശതമാനവും ആശുപത്രിയിലാവാനുള്ള സാധ്യത 10 ശതമാനയും കുറയുമെന്നാണ് പഠനം.

ആയുസ്

82,000 ബ്രിട്ടൻ പൗരന്മാരിൽ നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. 16 വയസ് മുതൽ 74 വയസ് വരെ പ്രായമുള്ളവരിൽ 18 വർഷത്തോളം പഠനം നടത്തി.

സർവേ

ഇക്കാലയളവിൽ പഠനത്തിനായി തിരഞ്ഞെടുത്തവരുടെ പ്രധാന സഞ്ചാരമാർഗവും അപകട തോതും ആശുപത്രി വാസവുമൊക്കെ പരിഗണിച്ചിട്ടാണ് റിപ്പോർട്ട്.

പഠനസ്വഭാവം

നടപ്പും സൈക്കിൾ സവാരിയുമാണ് ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗമായി പഠനത്തിൽ പറയുന്നത്. ഇത് രണ്ടും ആക്ടീവ് യാത്രയാണ്. മറ്റ് യാത്രകളെല്ലാം ഇൻആക്ടീവ്

നടപ്പും സൈക്കിൾ സവാരിയും

സൈക്കിൾ ചവിട്ടുന്നവരിൽ ക്യാൻസറിനുള്ള സാധ്യത 51 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത 24 ശതമാനം കുറവാണ്.

സൈക്കിൾ

എന്നാൽ ട്രാഫിക് ആക്സിഡൻ്റുകൾ പരിക്കേൽക്കാനും ആശുപത്രിയിലാവാനുമുള്ള സാധ്യത സൈക്കിൾ യാത്രികർക്കാണ്.

ആക്സിഡൻ്റ്

കാൽനട യാത്രക്കാർക്കും ചില ഗുണങ്ങൾക്ക്. ഇവരിൽ മാനസികരോഗങ്ങൾക്ക് മരുന്ന് ലഭിക്കാനുള്ള സാധ്യത 7 ശതമാനവും ആശുപത്രിയിലാവാനുള്ള സാധ്യത 11 ശതമാനവും കുറവാണ്.

കാൽനട