ശാസ്ത്രീയ വിഷയങ്ങളിൽ അധ്യാപനത്തിനും റിസർച്ച് ഫെലോഷിപ്പിനുമായി നടത്തുന്ന യോഗ്യത പരീക്ഷയാണ് സിഎസ്ഐആർ യുജിസി നെറ്റ്.
Image Courtesy: Getty Images/PTI
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയുടെ വിജ്ഞ്യാപനം ഉടൻ പുറത്തിറങ്ങും.
വിജ്ഞ്യാപനം വന്നാൽ സിഎസ്ഐആർ യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
എം.എസ്.സി/ 4 വർഷ ബിഎസ്, ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ്, ബിടെക്, ബിഫാം, എംബിബിഎസ്, അഥവാ തുല്യപരീക്ഷ 55% മാർക്കോടെ നേടിയവർക്കും യോഗ്യത കോഴ്‌സിൽ പഠിക്കുന്നവർക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 1150 രൂപയാണ്. സംവരണ വിഭാഗക്കാർക്ക് ഫീസിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.
പരീക്ഷയുടെ സിലബസ്, സ്‌കീം, മാതൃക ചോദ്യോത്തരങ്ങൾ തുടങ്ങിയവയ്‌ക്കായി www.csirhrdg.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
മാനവിക വിഷയങ്ങളിൽ യോഗ്യത നേടിയവർക്കുള്ള പരീക്ഷയായ യുജിസി നെറ്റിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 10 ആണ്.