ശരീരഭാരം കുറയ്ക്കാൻ ലോലോലിക്ക ഡയറ്റിൽ ഉൾപ്പെടുത്തൂ.

24  OCTOBER 2024

NEETHU VIJAYAN

പല വീടുകളുടെ മുറ്റത്തും കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്.

ലോലോലിക്ക

Image Credit: Freepik

വിറ്റാമിൻ സി, കെ, ഇ,‍ അയേൺ, പൊട്ടാസ്യം, കാത്സ്യം, നാരുകൾ‌ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ലോലോലിക്ക.

പോഷകങ്ങൾ

നിത്യേന ലോലോലിക്ക ജ്യൂസ് കുടിക്കുകയാണെങ്കിൽ മൂത്രാശയ അണുബാധയെ ഒഴിവാക്കാൻ സഹായിക്കും.

മൂത്രാശയ അണുബാധ

ക്രാൻബെറികളിൽ ആൻറി ഓക്‌സിഡൻറുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോ​ഗ്യം

ക്രാൻബെറികളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ പോഷകമാണ്.

കൊളാജൻ

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്രാൻബെറി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വണ്ണം കുറയ്ക്കാൻ

ക്രാൻബെറികളിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും. 

അസ്ഥികളുടെ ആരോഗ്യം

Next: ഗുണം കൂടുതലുള്ളത് മുട്ടയുടെ മഞ്ഞയ്ക്കോ വെള്ളയ്ക്കോ?