15 JUNE 2024
TV9 MALAYALAM
കോവിഡ് വാക്സിനേഷൻ ഗർഭിണികളിൽ സിസേറിയൻ സാധ്യത കുറച്ചെന്ന് പുതിയ പഠനം.
യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകരാണ് ഈ വിവരം കണ്ടെത്തിയത്.
കോവിഡ് വാക്സിൻ എടുത്ത ഗർഭിണികൾക്ക് സിസേറിയനോ രക്തസമ്മർദ്ദമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
2019 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള ഡാറ്റയാണ് ഇതിൻ്റെ പഠനത്തിനായി ഉപയോഗിച്ചത്.
പൂർണമായും വാക്സിനേഷൻ എടുത്ത സ്ത്രീകൾക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി.
അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗർഭകാല സങ്കീർണതകൾ കുറയുന്നതിനും വാക്സിനേഷൻ സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ