13 JULY 2024
ആഗോളതലത്തിൽ കോവിഡ് ഇപ്പോഴും ആഴ്ചയിൽ ആളെ കൊല്ലുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഒരു ആഴ്ചയിൽ 1,700 കോവിഡ് മരണങ്ങൾ നടക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയത്.
അപകടസാധ്യതയുള്ള മേഖലകളിലെ ജനങ്ങൾ രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ തുടരണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
യുഎൻ ആരോഗ്യ ഏജൻസിയായ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതാണിത്.
വാക്സിൻ കവറേജ് കുറയുന്നതിനെക്കുറിച്ചും യു.എൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ കോവിഡ് ഭീതി ഒഴിയുന്നില്ല എന്ന സൂചന ശക്തമാകുന്നു.
ഏറ്റവും അപകടസാധ്യതയുള്ള രണ്ട് ഗ്രൂപ്പുകളായ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും വാക്സിൻ നൽകുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ.
അപകടസാധ്യത ഉള്ള വിഭാഗത്തിൽപ്പെട്ടവർ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്.
Next: കാണാം അനന്ത്- രാധികാ ജോഡികളുടെ ട്രെൻഡിങ് ലുക്ക്