6 NOVEMBER 2024
ASWATHY BALACHANDRAN
ഒരു ഭക്ഷണക്രമം പിന്തുടരുന്നത് മാനസിക-ശാരീരിക ആരോഗ്യം ഉറപ്പാക്കും. എന്നാല്‍ ഭക്ഷണശേഷമുള്ള ചില ദുശ്ശീലങ്ങള്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിക്കാം.
Pic Credit: Freepik
ഭക്ഷണത്തിന് പിന്നാലെ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്ത് ദോഷമാണ്. ഇത് പോഷകങ്ങളുടെ ആഗിരണം പരിമിതപ്പെടുത്തുന്നു
ഭക്ഷണത്തിന് പിന്നാലെ പുകവലിക്കുന്നത് 10 സിഗരറ്റുകൾ ഒന്നിച്ചു വലിക്കുന്നതിന് സമാനമാണെന്നാണ് ആരോഗ്യ വിദഗ്ധർ
ഭക്ഷണത്തിന് തൊട്ടു പിന്നാലെ കുളിക്കാൻ പാടില്ല. കുളിക്കുമ്പോൾ ശരീരത്തിന്റെ താപനില മാറി ഇത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം.
കഴിച്ചതിന് പിന്നാലെ ചായ, കാപ്പി കുടിക്കുന്ന ശീലം ഹാനികരമാണ്. ഇരുമ്പിന്റെ ആഗിരണത്തെ പരിമിതപ്പെടുത്തുന്ന ചില ഫിനോളിക് സംയുക്തങ്ങൾ അവയിലടങ്ങിയിട്ടുണ്ട്.
ഭക്ഷണം കഴിച്ച ഉടൻ വെള്ളം കുടിക്കുന്ന ശീലവും അത്ര നല്ലതല്ല. ഇത് ദഹനത്തെ സഹായിക്കുന്ന ആമാശയത്തിലെ എൻസൈമുകളുടെയും ദ്രാവകങ്ങളുടെയും സ്രവം കുറയ്ക്കുന്നു.
Next: മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക