മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക

6 NOVEMBER 2024

ASWATHY BALACHANDRAN

ശരീരം സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം നഷ്ടപ്പെടുമ്പോഴാണ് നിർജ്ജലീകരണം സംഭവിക്കുന്നത്.

നിർജ്ജലീകരണം

Pic Credit:  Freepik

കാലാവസ്ഥ മാറ്റങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും നിര്‍ജ്ജലീകരണത്തിന് കാരണമാകാറുണ്ട്. 

പനിയും ജലദോഷവും

അമിതമായ വിയർപ്പ്, വയറിളക്കം, ഛർദ്ദി, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തുടങ്ങി വിവിധ ഘടകങ്ങൾ കാരണം ഇത് സംഭവിക്കാം.

വെള്ളം

ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുമ്പോൾ, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും. 

ഇലക്ട്രോലൈറ്റ്

ദാഹം, വരണ്ട വായ, ക്ഷീണം, തലവേദന എന്നിവയാണ് നിർജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങൾ.

ലക്ഷണം

ചില കേസുകളില്‍ നിർജ്ജലീകരണം തലകറക്കം, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൂടാതെ അപസ്മാരം എന്നിവയ്‌ക്ക് കാരണമാകും.

തലകറക്കം

Next: തിളപ്പിക്കാതെ പാൽ കുടിക്കാറുണ്ടോ? സൂക്ഷിക്കുക...