ഇളനീര്‍ കാമ്പിന് ഇത്രയും ഗുണങ്ങളോ?

05 April 2025

TV9 Malayalam

Pic Credit: Freepik

തേങ്ങാവെള്ളത്തിന്റെ ഗുണങ്ങള്‍ നമ്മളില്‍ പലര്‍ക്കും അറിയാം. നിര്‍ജലീകരണം തടയുന്നതിനടക്കം ഇത് നല്ലതാണ്

തേങ്ങാവെള്ളം

എന്നാല്‍ ഇളനീര്‍ കാമ്പിന്റെ ഗുണം പലര്‍ക്കും അറിയണമെന്നില്ല. എന്തൊക്കെയാണ് ഇളനീര്‍ കാമ്പിന്റെ ഗുണങ്ങളെന്ന് പരിശോധിക്കാം

ഇളനീര്‍ കാമ്പ്

നിരവധി മിനറലുകള്‍ അടങ്ങിയതാണ് ഇളനീര്‍ കാമ്പെന്ന് നൂട്രീഷനിസ്റ്റായ നമാമി അഗര്‍വാള്‍ പറഞ്ഞു. ഏറെ നാള്‍ മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഗുണങ്ങള്‍

കോപ്പര്‍, മാംഗനീസ്, സെലിനിയം, ഫോസ്ഫറസ്, അയണ്‍, പൊട്ടാസ്യം തുടങ്ങിയവ ഇതിലുണ്ട്. നിരവധി മിനറലുകളാണ് ഇളനീര്‍ കാമ്പിലുള്ളത്

മിനറലുകള്‍

ലോറിക് ആസിഡും ഇളനീര്‍ കാമ്പിലുണ്ട്. ഇവയ്ക്ക് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. രോഗപ്രതിരോധത്തിനും നല്ലതാണ്

ലോറിക് ആസിഡ്

മലബന്ധം തടയാനും മികച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ദഹനത്തിനും ഇത് നല്ലതാണ്. നിരവധി ഗുണങ്ങള്‍ ഇളനീര്‍ കാമ്പിനുണ്ടെന്നതാണ് പ്രത്യേകത.

ദഹനം

ട്രൈഗ്ലിസററൈഡ്‌സ് ഇളനീര്‍ കാമ്പില്‍ അടങ്ങിയിട്ടുണ്ട്. തടി കുറയാനും, ഹൃദയാരോഗ്യത്തിനും ഇളനീര്‍ കാമ്പ് നല്ലതാണ്

തടി കുറയ്ക്കാന്‍

നിരവധി ഗുണങ്ങളുള്ളതിനാല്‍ വെള്ളം കുടിച്ചതിന് ശേഷം ഇളനീര്‍ കാമ്പ് വലിച്ചെറിയേണ്ട. മിനറലുകളുടെ കലവറയാണ് ഇതെന്ന് ഓര്‍ക്കുക

വലിച്ചെറിയണ്ട