അടുക്കളയിൽ നിന്ന് പാറ്റകളെ എങ്ങനെ തുരത്താം?

15 July 2024

Abdul basith

അടുക്കളയിൽ എന്നല്ല, വീട്ടിൽ തന്നെ ശല്യക്കാരനാണ് പാറ്റ. ഭക്ഷണസാധനങ്ങളിലൂടെ നടക്കുന്ന ഇവ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും.

പാറ്റ

പാറ്റ ഗുളികയും ഇൻസക്റ്റ്സ് റിപ്പല്ലന്റുമൊക്കെ ഉപയോഗിച്ച് പാറ്റയെ തുരത്താൻ ശ്രമിക്കുന്നവരാണ് നമ്മൾ. ഇതാ, അതിനെക്കാൾ ഫലപ്രദമായ ചില മാർഗങ്ങൾ.

എങ്ങനെ തുരത്തും?

അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം വേണ്ടത്. വൃത്തി ഒരു പരിധിവരെ പാറ്റയെ അകറ്റിനിർത്തും.

വൃത്തി

അടുക്കളയിലെ ചെറിയ പൊത്തുകളും പഴുതുകളും അടയ്ക്കുക. ഇതുവഴി അവ ഉള്ളിൽ കടക്കുന്നതും മുട്ടയിടുന്നതും തടയാനാവും.

പൊത്തുകൾ അടയ്ക്കുക

ഭക്ഷണസാധനങ്ങൾ വൃത്തിയായി അടച്ചുസൂക്ഷിക്കുക. അങ്ങനെയെങ്കിൽ ഭക്ഷണത്തിൽ പാറ്റ കയറില്ലെന്നുറപ്പിക്കാം.

ഭക്ഷണം അടച്ച് സൂക്ഷിക്കുക

പാറ്റകൾക്ക് വെള്ളമില്ലാതെ പറ്റില്ല. അതിനാൽ ചോർച്ചയുള്ള പൈപ്പുകളും മറ്റും ശരിയാക്കുക.

ചോർച്ച അടയ്ക്കുക

വെളുത്തുള്ളി, കറുവാപ്പട്ട എന്നിവ പാറ്റയെ തുരത്താനുള്ള ഒറ്റമൂലികളാണ്. പാറ്റ കടക്കാനിടയുള്ള സ്ഥലങ്ങളിൽ ഇവ വെക്കുക.

വെളുത്തുള്ളി