5 APRIL 2025
NEETHU VIJAYAN
IMAGE CREDITS: FREEPIK
മധുര പാനീയം എന്നതിനപ്പുറം നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് കരിമ്പ്. ആരോഗ്യത്തിനും വേനൽ ചൂടിനും ഏറ്റവും നല്ലതാണ് കരിമ്പിൻ ജ്യൂസ്.
വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയവ അടങ്ങിയ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ദാഹം മാറ്റാനും നിർജ്ജലീകരണത്തെ തടയാനും സഹായിക്കും.
നാരുകൾ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും കരിമ്പ് വളരെ നല്ലതാണ്.
വൈറ്റമിൻ സി, കാത്സ്യം, അയേൺ തുടങ്ങിയവ അടങ്ങിയ കരിമ്പ് രോഗ പ്രതിരോധശേഷി കൂട്ടാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
നാരുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ കരിമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും വളരെയധികം നല്ലതാണ്.
100 ഗ്രാം കരിമ്പിൻ ജ്യൂസിൽ വെറും 270 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല പാനീയമാണിത്.
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയേൺ, പൊട്ടാസിയം പോലുള്ള ധാതുക്കളുടെ ഏറ്റവും നല്ല സ്രോതസ്സാണ് കരിമ്പിൻ ജ്യൂസ്.
കരിമ്പ് ചവച്ച് കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും നിങ്ങളുടെ പല്ലിൻറെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.