ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ  ഒരിക്കലും വയ്ക്കരുത്.

9 DECEMBER 2024

NEETHU VIJAYAN

ഫ്രിഡ്ജില്ലാത്ത വീടുകൾ ചുരുക്കമാണ്. ബാക്കിവന്നതും അല്ലാത്തതുമായ എല്ലാ ഭക്ഷണങ്ങളും നമ്മൾ ഫ്രിഡ്ജില്ലേക്ക് മാറ്റുന്നത് പതിവാണ്.  

ഫ്രിഡ്ജ്

Image Credit: Freepik

ഫ്രിഡ്ജിലെ തണുപ്പിൽ ഉരുളക്കിഴങ്ങിലെ അന്നജം പഞ്ചസാരയായി മാറുന്നു. അതിലൂടെ അവയുടെ രുചിയും ഘടനയും മാറും.

ഉരുളക്കിഴങ്ങ്

തണുത്ത അവസ്ഥ ഉള്ളിയിലെ പൂപ്പൽ വർദ്ധിക്കാൻ കാരണമാകുന്നു. ഉള്ളി ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

ഉള്ളി

തണുത്തുള്ള പ്രതലം വെളുത്തുള്ളി മുളക്കാനും മൃദുവാക്കാനും കാരണമാകുന്നു. വായുസഞ്ചാരമുള്ള സ്ഥലത്താണ് ഇവ സൂക്ഷിക്കേണ്ടത്.

വെളുത്തുള്ളി

തക്കാളിയുടെ രുചിയിലും ഘടനയിലും മാറ്റം വരുകയും അവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റാതെയും ആവുന്നു.

തക്കാളി

വാഴപ്പഴത്തിൻ്റെ രുചി മാറുകയും അവയുടെ തൊലി കറക്കാൻ തണുപ്പ് കാരണമാകുകയും ചെയ്യുന്നു.

വാഴപ്പഴം

തേനിൻ്റെ യഥാർത്ഥ രൂപത്തിൽ മാറ്റം വരുകയും അവ ക്രിസ്റ്റലൈസ് ആവുകയും ചെയ്യുന്നു. അതിനാൽ തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.

തേൻ

Next അമിതമായി പഴം കഴിച്ചാലും പ്രശ്‌നമാണോ ?