12 AUGUST 2024
NEETHU VIJAYAN
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ തുടങ്ങി ഇതിലുണ്ട്.
Pic Credit: INSTAGRAM
താരനും മുടി കൊഴിച്ചിലും ക്യാരറ്റ് ഒരു പരിഹാരമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കൂടാതെ മുടി വളരാനും സഹായിക്കുന്നു.
Pic Credit: FREEPIK
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ തലമുടി കൊഴിച്ചിൽ തടയാനും മുടിയിലെ വരൾച്ച അകറ്റാനും സഹായിക്കുന്നു.
Pic Credit: FREEPIK
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബയോട്ടിനും വിറ്റാമിൻ സിയും മുടി വളരാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.
Pic Credit: FREEPIK
ക്യാരറ്റിലെ ആൻറി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ അകറ്റാനും അതുപോലെ തന്നെ അകാലനരയെ ഇല്ലാതാക്കാനും സഹായിക്കും.
Pic Credit: FREEPIK
ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞ് മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക.
Pic Credit: FREEPIK
ഇനി ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. തലമുടി വളരാൻ ഇത് വളരെ സഹായിക്കുന്നു.
Pic Credit: FREEPIK
ക്യാരറ്റും സവാളയും ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം രണ്ട് ടേബിൾസ്പൂൺ നാരങ്ങാ നീരും ഒലീവ് ഓയിലും ചേർത്ത് അരച്ചെടുത്ത് അവ മുടിയിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
Pic Credit: FREEPIK
Next: ചായയിൽ ഏലയ്ക്ക ചേർക്കുന്നതിൻ്റെ ഗുണങ്ങൾ നിങ്ങൾക്കറിയാമോ?