നാരുകൾ അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. കുടലിന്റെ ആരോഗ്യം, ഊർജ്ജം എന്നിവ നിലനിർത്തുകയും ചെയ്യും.
നാരുകളും ആന്റിഓക്‌സിഡന്റുകളാലും നിറഞ്ഞ ബീറ്റ്റൂട്ട് ദഹനത്തിനും ശരീരത്തെ ശുദ്ധീകരിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും നല്ലതാണ്.
നാരുകൾ ധാരാളമായി അടങ്ങിയ ചീര ദഹനത്തിനും ഒപ്പം ഇരുമ്പിന്റെ അളവും വർദ്ധിപ്പിക്കുന്നു. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് ചീര.
കാബേജിൽ നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
നാരുകളാൽ സമ്പന്നമായ പച്ചക്കറികളിൽ ഒന്നാണ് ഗ്രീൻ പീസ്. ഇത് ദഹനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറുമുള്ള ഈ പച്ചക്കറി കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും വീക്കം കുറയ്ക്കാനും നല്ലതാണ്.
നാരുകളും ബീറ്റാ കരോട്ടിനും കൊണ്ട് സമ്പുഷ്ടമായ കാരറ്റ് ദഹനം, കണ്ണുകളുടെ ആരോഗ്യം, പ്രതിരോധശേഷി എന്നി വർദ്ധിപ്പിക്കുന്നു.
100 ഗ്രാം കയ്പക്കയിൽ 2.6 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നല്ലതാണ്.