പ്രാതൽ പോലെ തന്നെ ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഉച്ച ഭക്ഷണവും. ഇവ ഒഴിവാക്കുന്നത് ഷുഗർ നില ക്രമാതീതമായി കുറയാൻ കാരണമാകും. ഇത് ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, ഉച്ചഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

ഉച്ച ഭക്ഷണം

Image Courtesy: Getty Images/PTI

ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയ നിരക്ക് കുറയാൻ കാരണമാകും. ഇത് മൂലം ശരീരഭാരം നിയന്ത്രിക്കാൻ കഴിയാതെ വരികയും, അമിതഭാരത്തിന് കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

ഉപാപചയ നിരക്ക് കുറയ്ക്കും

ഭക്ഷണം ഒഴിവാക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് ഉത്കണ്ഠയ്ക്ക് കാരണമായേക്കും.

പഞ്ചസാരയുടെ അളവ്

ഉച്ച ഭക്ഷണം ഒഴിവാക്കുന്നത് വിറ്റാമിനുകൾ ധാതുക്കൾ പോലുള്ള അവശ്യ പോഷകങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകും.

പോഷകക്കുറവ്

ഉച്ച ഭക്ഷണം ഒഴിവാക്കുന്നത് വിളർച്ചയ്ക്ക് കാരണമായേക്കും.

വിളർച്ച

തെറ്റായ ഭക്ഷണക്രമം രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ഇത് വിവിധ തരത്തിലുള്ള അണുബാധകൾക്കും രോഗങ്ങൾക്കും കാരണമാകും.

രോഗപ്രതിരോധശേഷി കുറയ്ക്കും

ഭക്ഷണം ഒഴിവാക്കുന്നത് വയറുവേദന, അസിഡിക് പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇത് ദഹന പ്രക്രിയയെയും തടസ്സപ്പെടുത്തുന്നു.

വയറിന് അസ്വസ്ഥത 

NEXT: പനിയുണ്ടെങ്കിൽ ഇവ കഴിക്കല്ലേ! പണി കിട്ടും