19 OCTOBER 2024
NEETHU VIJAYAN
ബേക്കിംഗ് സോഡക്ക് ധാരാളം ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്.
Image Credit: Freepik
അതുകൊണ്ട് തന്നെ പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാറുണ്ട്.
ബേക്കിംഗ് സോഡയുടെ അമിതമായ ഉപയോഗം നിങ്ങളുടെ ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നിങ്ങളുടെ ചർമ്മത്തിന് ബേക്കിങ് സോഡ പ്രശ്നകരമാണോ എന്ന് അറിയാൻ ഉപയോഗിക്കുന്നതിന് മുമ്പ് ആദ്യം കൈയിൽ ഒരു പാച്ച് ടെസ്റ്റ് നടത്തണം.
ചർമ്മ പ്രശ്നങ്ങൾക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നില്ല. ഇവ ചർമ്മത്തിന്റെ പിഎച്ച് നിലയെ ബാധിക്കും.
പ്രകൃതിദത്തമായ സംരക്ഷണ എണ്ണകൾ ചർമ്മത്തിൽ നിന്ന് നീക്കം ചെയ്യുന്നത് ബാക്ടീരിയ അണുബാധകൾക്കും കേടുപാടുകൾക്കും സാധ്യത കൂട്ടുന്നു.
ബേക്കിംഗ് സോഡ നിങ്ങളുടെ ചർമ്മത്തിന്റെ തരത്തിന് അനുയോജ്യമല്ലായിരിക്കാം, ഇത് ചർമ്മത്തിൽ പ്രകോപനമോ ചുവന്ന തടിപ്പോ ഉണ്ടാക്കാം.
Next: സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ