എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ. 

24  NOVEMBER 2024

NEETHU VIJAYAN

വിവിധ ആയുർവേദ മരുന്നുകളിൽ ഉപയോ​ഗിച്ച് വരുന്ന നെല്ലിക്ക ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതും വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതുമാണ്.

നെല്ലിക്ക

Image Credit: Freepik

നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

വിറ്റാമിൻ സി

ഫൈബർ, കാൽസ്യം, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ, ടാന്നിൻ തുടങ്ങിയ വിവിധ ആൻ്റിഓക്‌സിഡൻ്റുകളും നെല്ലിക്കയിലുണ്ട്.

ആൻ്റിഓക്‌സിഡൻ്റുകൾ

നെല്ലിക്കയിൽ‌ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സിയുള്ളതിനാൽ നെല്ലിക്ക അണുബാധകളിൽ നിന്നും സംരക്ഷിക്കും.

ദഹനത്തിനും

വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശരീരം പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

പോഷകങ്ങൾ

നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും യുവത്വമുള്ള ചർമ്മം നൽകാനും സഹായിക്കുന്നു.

യുവത്വമുള്ള ചർമ്മം

നെല്ലിക്ക കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

ശരീര ഭാരം കുറയ്ക്കും

Next സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...