29 OCTOBER 2024
NEETHU VIJAYAN
എന്തൊക്കെ ചെയ്തിട്ടും ചുണ്ടിലെ ഇരുണ്ട നിറം മാറ്റാനും മൃദുവാക്കാനും പലരും ശ്രമിക്കാറുണ്ട്. ചുണ്ട് വരണ്ടു പോകുന്നതും നിറം മാറ്റവും വലിയ പ്രശ്നമാണ്.
Image Credit: Freepik
ചിലരുടെ ചുണ്ടുകൾ ലിപ് ബാമും ലിപ്സ്റ്റിക്കും ഉപയോഗിച്ച് സ്വാഭാവിക ഭംഗി പോയിട്ടുണ്ടാകും. ഇത് മാറ്റാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാം
അൽപ്പം പാൽപ്പാടയിലേക്ക്, നാരങ്ങാ നീരും ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിച്ച് ഇത് രാത്രി ഉറങ്ങുന്നതിനു മുമ്പ് ചുണ്ടിൽ പുരട്ടുക.
ഒരു ടീസ്പൂൺ ബദാം എണ്ണയിലേക്ക് അര ടീസ്പൂൺ ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിച്ച ശേഷം ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളിൽ പുരട്ടുക
വെള്ളരിക്ക നീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ടിന് നിറം നൽകും. ദിവസവും രാവിലെയും രാത്രിയിലും ഇത് പതിവാക്കുക.
നെയ്യ് ഉപയോഗിച്ച് മൃദുവായി ചുണ്ടുകൾ മസാജ് ചെയ്യുന്നത് വരൾച്ച തടയുന്നതാണ്. ഇതുപോലെ തന്നെ വെളിച്ചെണ്ണയും ഉപയോഗിക്കാം.
അതുപോലെ സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണെങ്കിൽ നിലവാരമില്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കുക.
Next: കുടിക്കാൻ ബെസ്റ്റ് ചൂടുവെള്ളമോ പച്ചവെള്ളമോ?