12 AUGUST 2024
NEETHU VIJAYAN
ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഏലയ്ക്ക. എന്നാൽ ഇവ ചായയിൽ ഇട്ട് കുടിക്കുന്നതിൻ്റെ ഗുണങ്ങളറിയാം.
Pic Credit: INSTAGRAM
ഏലയ്ക്കാ ചായ കുടിക്കുന്നത് അസിഡിറ്റി, ദഹനക്കേട്, ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
Pic Credit: FREEPIK
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.
Pic Credit: FREEPIK
പ്രമേഹ രോഗികൾക്കും ഏലയ്ക്കാ ചായ കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
Pic Credit: FREEPIK
തണുപ്പുക്കാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏലയ്ക്കാ ചായ കുടിക്കുന്നത് നല്ലതാണ്.
Pic Credit: FREEPIK
ഏലയ്ക്കാ ചായ പതിവായി കുടിക്കുന്നത് വഴി ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും.
Pic Credit: FREEPIK
സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഏലയ്ക്കാ ചായ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
Pic Credit: FREEPIK
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
Pic Credit: FREEPIK
Next: പഞ്ചസാരയിലെ ഉറുമ്പ് നാടുവിടും..! ഇതാ എളുപ്പവഴികൾ