8 NOVEMBER 2024
NEETHU VIJAYAN
വിറ്റാമിൻ ബി, സി, കോപ്പർ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ കിവിയിൽ അടങ്ങിയിരിക്കുന്നു.
Image Credit: Freepik
ഫൈബർ ധാരാളം അടങ്ങിയ കിവി പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആൻറി ഓക്സിഡൻറുകളും പൊട്ടാസ്യവും വിറ്റാമിൻ സിയും മറ്റും ധാരാളം അടങ്ങിയ കിവി ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.
വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ കിവി രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
വിറ്റാമിൻ കെ, ഇ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ കിവി എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർക്ക് ഇത് കഴിക്കാം.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കിവി ഡയറ്റിൽ ഉൾപ്പെടുത്താം. ഫൈബർ ധാരാളം അടങ്ങിയതിനാൽ ഇവ വിശപ്പിനെ നിയന്ത്രിക്കും.
Next: വെള്ളം കൂടുതൽ കുടിച്ചാലും പ്രശ്നം