പേരയിലവച്ച് ഒരു ചമ്മന്തി ആയാലോ? രോ​ഗങ്ങൾ പലതും പമ്പകടക്കും

10 SEPTEMBER 2024

NEETHU VIJAYAN

വീട്ടുമുറ്റത്ത് സുലഭമായി ലഭിച്ചിരുന്ന പേരക്കയുടെയും പേരയിലയുടെയും പെരുമ പലരും കാണാതെ പോകുന്ന ഒന്നാണ്.

പേരയില

Pic Credit: Getty Images

പേരക്കയിലും കുരുവിലും ഇലയിലും അടക്കം ഗുണങ്ങൾ നിറഞ്ഞിരിക്കുന്നു. പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും പേരയുടെ പലതും പരിഹാരമാണ്.

പേരയ്ക്ക

പേരയില ഇഷ്ടമല്ലാത്തവർക്ക് വളരെ രുചികരമായ ഒരു പേരയില ചമ്മന്തി ഉണ്ടാക്കാം. ഒത്തിരി ഗുണങ്ങൾ നിറഞ്ഞതാണിത്.

പേരയില വെള്ളം

പേരയില, മല്ലിയില, ശർക്കര, കറുത്ത ഉപ്പ്, നാരങ്ങാ നീര്, പച്ചമുളക്‌, വെള്ളം എന്നിവയാണ് ചമ്മന്തി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.

ചേരുവകൾ

8 പേരയിലയും അരക്കപ്പ് മല്ലിയിലയും കഴുകിയെടുത്ത് ഇതിനൊപ്പം മൂന്ന് പച്ചമുളക്, ആവശ്യത്തിന് കറുത്തയുപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.

അരച്ചെടുക്കുക

കാൽ കപ്പ് ശർക്കര പാനിയാക്കിവയ്ക്കുക. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന കൂട്ടും 2 ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർത്ത് യോജിപ്പിക്കുക.

നാരങ്ങാ നീര്

മൂന്ന് നാല് ദിവസത്തേക്ക് ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ദിവസവും ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്നതാണ്.

സൂക്ഷിക്കാം

Next: പ്ലം സിമ്പിളാണ് പവർഫുളാണ്.. ​ഗുണങ്ങളേറെ