പനിയും ജലദോഷവും പമ്പ കടക്കും...  ഈ ഒരു ഇല മാത്രം മതി.

21 JULY 2024

NEETHU VIJAYAN

പകർച്ച പനിയെ പ്രതിരോധിക്കാൻ മികച്ച ഔഷധമാണ് പനിക്കൂർക്ക. കർപ്പൂരവല്ലി, കഞ്ഞികൂർക്ക എന്നും പനിക്കൂർക്കയെ അറിയപ്പെടുന്നു.

പനിക്കൂർക്ക

Pic Credit: INSTAGRAM

 കഫക്കെട്ട്, വയറു വേദന, ചുമ, നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും പനിക്കൂർക്ക നല്ലതാണ്. ‌‌‌

രോഗങ്ങൾക്ക്

Pic Credit: FREEPIK

ഇതിന്റെ ഇല വാട്ടിയെടുത്ത് നീര്, തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകും.

ഇല കഴിച്ചാൽ

Pic Credit: FREEPIK

 പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.

ആവി പിടിക്കാം

Pic Credit: FREEPIK

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

രോഗപ്രതിരോധ ശേഷി

Pic Credit: FREEPIK

പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകുന്നു.

അസ്ഥികൾക്ക് ബലം

Pic Credit: FREEPIK

ഇതിട്ടുതിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും കഫശല്യം, ചൊറിച്ചിൽ, ശരീരവേദന തുടങ്ങിയവ അകറ്റുന്നതിന് നല്ലതാണ്.

പനികൂർക്ക വെള്ളം

Pic Credit: FREEPIK

തലയിൽ തേക്കാനായി എണ്ണകാച്ചുമ്പോൾ പനിക്കൂർക്കയുടെ ഇലകൾ അരച്ചുചേർത്താൽ നീർവീഴ്ചയും ജലദോഷവും ഇല്ലാതാകും.

വെളിച്ചെണ്ണ

Pic Credit: FREEPIK

Next: മുറിച്ച തേങ്ങ പെട്ടന്ന് ചീത്തയാകുന്നുണ്ടോ? ദാ ഇങ്ങനെ ചെയ്ത് നോക്കൂ