ചെത്തി പൂവ് വെറുമൊരു പൂവല്ല..! ഗുണങ്ങൾ ഏറെയുണ്ട്.

20 AUGUST 2024

NEETHU VIJAYAN

വീട്ടു മുറ്റത്തും തൊടികളിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഇത്. അലങ്കാരത്തിന് മാത്രമല്ല ഔഷധത്തിനും ഇവ ഉപയോ​ഗിക്കുന്നു.

ചെത്തി പൂവ്

Pic Credit: INSTAGRAM

പല നിറങ്ങളിലും വലിപ്പത്തിലും ചെത്തി ചെടി കാണാറുണ്ടെങ്കിലും ഇവയെല്ലാം മരുന്നായി ഉപയോ​ഗിക്കാറില്ല.

പല നിറത്തിൽ

പൊക്കം വയ്ക്കാത്ത ചെത്തിയാണ് മരുന്നിന് വേണ്ടി ഉപയോ​ഗിക്കുന്നത്. ചെറിയ ഇലകളും ഇളം ചുവപ്പ് നിറത്തിലുള്ള പൂക്കളുമാണിവയ്ക്ക്.

പൊക്കം വയ്ക്കാത്ത

ചെത്തി വെറുതെ ചവച്ചരച്ച് കഴിക്കുന്നവരും ഉണ്ട്. അമിത ആർത്തവത്തിന് ചെത്തിപ്പൂവ് നല്ലതാണ്.

ആർത്തവം

ചെത്തിപ്പൂവ് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിനെ നാലിലൊന്നായി വറ്റിച്ച് ആർത്തവ ദിവസങ്ങളിൽ രണ്ട് നേരം വീതം കഴിക്കാം.

തിളപ്പിച്ച്

ചെത്തിപ്പൂവ്  ശരീര വേദനയ്ക്ക് ഉത്തമ പ്രതിവിധിയാണ്. ചെത്തിപ്പൂവ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് കുളിക്കുന്നത് ശരീര വേദന കുറയ്ക്കുന്നു.

കുളിക്കുന്നത്

 ചെത്തിപ്പൂവ് ഉപയോഗിച്ച് കാച്ചിയ വെളിച്ചെണ്ണ  ദേഹത്ത് പുരട്ടുന്നത് ചർമ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നു.

കാച്ചിയ വെളിച്ചെണ്ണ

Next: ചോളം കഴിക്കുന്നതിൻ്റെ ​ഗുണങ്ങൾ നോക്കിയാലോ