ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ പതിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI/Freepik
വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയ ആപ്പിളിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും, അത് വഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ എന്ന സംയുക്തം ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
ആൻ്റിഓക്‌സിഡൻ്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ധാരാളം അടങ്ങിയ ആപ്പിൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആപ്പിൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ആപ്പിളിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നു.
ആപ്പിളിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും മികച്ചതാണ്.