ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് തക്കാളി. ഇത് പതിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തക്കാളിയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
തക്കാളിയിൽ അടങ്ങിയിട്ടുള്ള ല്യൂട്ടിൻ, ലൈക്കോപീൻ തുടങ്ങിയ കരോട്ടിനോയിഡുകൾ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ തക്കാളി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
തക്കാളിയിലുള്ള ലൈക്കോപീൻ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്.
പൊട്ടാസ്യം, ആന്റി-ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ തക്കാളി ഹൃദയാരോഗ്യത്തിന് നല്ലതാണ്.
തക്കാളി കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ മൃദുവായ ചർമ്മം ലഭിക്കാൻ ഗുണം ചെയ്യും.
വിറ്റാമിൻ എയുടെ ഉറവിടമായ തക്കാളി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.