ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ പതിവാക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പച്ച പപ്പായ

Image Courtesy: Freepik/ Pixabay

ഫൈബർ ധാരാളമുള്ള പപ്പായയിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ വളരെ നല്ലതാണ്.

വണ്ണം കുറയ്ക്കാന്‍

ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഗുണം ചെയ്യും.

കൊളസ്ട്രോൾ കുറയ്ക്കാൻ 

പപ്പൈനും നാരുകളും ധാരാളം അടങ്ങിയ പച്ച പപ്പായ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്താൻ

പച്ച പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്.

രോഗ പ്രതിരോധശേഷി

പൊട്ടാസ്യം, വിറ്റാമിനുകൾ, നാരുകൾ, എന്നിവ അടങ്ങിയ പപ്പായ പതിവാക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

രക്തസമ്മർദ്ദം കുറയ്ക്കാൻ 

പച്ച പപ്പായയിൽ ഉള്ള വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

നേത്രാരോഗ്യം

NEXT: ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ