ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു ഭക്ഷണമാണ് ഓട്ട്സ്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഓട്ട്സ് പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Freepik
ഫൈബർ ധാരാളം അടങ്ങിയ ഓട്ട്സ് പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഓട്ട്സ് വളരെ ഗുണം ചെയ്യും.
ഓട്ട്‌സിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും കലോറി കുറവാണ്. ഇത് വിശപ്പ് കുറയ്ക്കാനും അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും സഹായിക്കുന്നു.
സാപോനിന്‍, ബീറ്റ- ഗ്ലൂകാന്ഡ, പ്രോട്ടീന്‍ എന്നിവയാൽ സമ്പന്നമായ ഓട്ട്സ് കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
ഓട്ട്‌സിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകളും പോളിഫെനോൾസും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
നിരവധി ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ഓട്‌സ് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മികച്ചതാണ്.