ബദാം കഴിക്കുന്നത് ആരോഗ്യത്തിന് എത്ര നല്ലതാണോ അതുപോലെ തന്നെ ബദാം ഓയിലും ഏറെ ഗുണങ്ങൾ അടങ്ങിയതാണ്. അതിനാൽ, ബദാം ഓയിലിന്റെ ചില ഗുണങ്ങൾ നോക്കാം.
ബദാം ഓയിൽ പതിവായി പുരട്ടുന്നത് തലമുടി നീളം വയ്ക്കാനും, കറുത്ത വർധിക്കാനും, നല്ല തിളക്കം ലഭിക്കാനും ഗുണം ചെയ്യും. അതിനായി ആഴ്ചയിൽ ഒരിക്കൽ ബദാം ഓയിൽ പുരട്ടി മുടി മസാജ് ചെയ്യുക.
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാരാളം അടങ്ങിയ ബദാം ഓയിൽ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.
വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ള ബദാം ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് ചുളിവുകൾ വീഴാതിരിക്കാനും, തിളക്കമുള്ള ചർമ്മം ലഭിക്കാനും വളരെ നല്ലതാണ്.
ബദാം ഓയിൽ ഉപയോഗിച്ച് മുഖത്ത് പത്ത് മിനിറ്റ് മസാജ് ചെയ്യുന്നത് മുഖത്തെ കരുവാളിപ്പും കറുത്തപാടുകളും അകറ്റി നിർത്താൻ സഹായിക്കുന്നു.
കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവയാൽ സമ്പുഷ്ടമായ ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ബദാം ഓയിൽ പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും മികച്ചതാണ്. അതിനായി രാത്രി കിടക്കുന്നതിന് മുമ്പ് രണ്ടു തുള്ളി ബദാം ഓയിൽ ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യാം.
ബദാം ഓയിൽ പതിവായി പുരട്ടുന്നത് ചുണ്ടിലെ വരൾച്ച മാറാൻ ഗുണം ചെയ്യും. അതുപോലെ തന്നെ ചുണ്ടിലെ കറുപ്പ് നിറം മാറാനും ബദാം ഓയിൽ നല്ലതാണ്.