കഴിക്കാനും കുടിക്കാനും  മാത്രമല്ല മുഖം തിളങ്ങാനും തണ്ണിമത്തൻ മതി.  

7 OCTOBER 2024

NEETHU VIJAYAN

കഴിക്കാനും കുടിക്കാനും മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും തണ്ണിമത്തൻ നല്ലതാണ്.

തണ്ണിമത്തൻ

Pic Credit: Getty Images

ജലം ഏറെയുള്ള ഇവ ചർമത്തിന് മികച്ച ഹൈഡ്രേഷൻ നൽകുന്നു. കൂടാതെ മികച്ച ടോണർ കൂടിയാണ് തണ്ണിമത്തൻ.

ചർമത്തിന്

വെയിലേറ്റ് മങ്ങലേറ്റ ചർമത്തിന് ഉന്മേഷം പകരാൻ തണ്ണിമത്തൻ ചേർത്ത ഫെയ്‌സ്‌പാക്കുകൾ സഹായിക്കും.

ടാൻ മാറ്റാൻ

ചർമം കരുവാളിക്കുന്നത് തടയാനും തിളക്കമേകാനും തണ്ണിമത്തൻ - തേൻ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്.

മാസ്‌ക്

തണുത്ത തണ്ണിമത്തൻ ജ്യൂസും തേനും തുല്യ അളവിൽ എടുത്തു മിക്‌സ് ചെയ്താണ് ഈ ഫേസ്പാക്ക് ഉണ്ടാക്കുന്നത്.

മിക്‌സ് ചെയ്ത്

മുഖം കഴുകി വൃത്തിയാക്കി തുടച്ചശേഷം ഇതു പുരട്ടാം. 30 മിനിറ്റിനു ശേഷം ഈ മാസ്ക് കഴുകിക്കളയാവുന്നതാണ്.

30 മിനിറ്റിനു ശേഷം

ടേബിൾസ്‌പൂൺ തണ്ണിമത്തൻ ജ്യൂസിലേക്ക് ഒരു ‌സ്പൂൺ നാരങ്ങാനീരും ഒരു സ്‌പൂൺ തേനും ചേർക്കുക.

നാരങ്ങാനീര്

ഈ മാസ്ക് മുഖത്തിലും കഴുത്തിലും കൈകളിലും പുരട്ടാം. 10- 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

10- 15 മിനിറ്റ്

Next: പ്രമേഹ രോഗികൾ ചോറിന് പകരം ഈ ഭക്ഷണങ്ങൾ കഴിക്കുക.