7 NOVEMBER 2024
ASWATHY BALACHANDRAN
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചെറുപയർ സ്നാക്കായോ സാൻഡ്വിച്ചസിൽ ചേർത്തോ സാലഡുകളിൽ ഉൾപ്പെടുത്തിയോ മുളപ്പിച്ച പയറുകൾ കഴിക്കാം.
Pic Credit: Freepik
മുളപ്പിച്ച പയറുകൾ ഫ്രഷ് ആയും ക്രിസ്പിയായും സൂക്ഷിക്കാൻ ഇതിലെ കേടുപാടുകൾ ഉള്ള പയറുകൾ നീക്കം ചെയ്യുക എന്നത് തന്നെയാണ്.
ഗന്ധത്തിലും ഘടനയിലും എന്തെങ്കിലും വ്യത്യാസം തോന്നുന്ന പക്ഷം ആ പയറുകളെ കൂട്ടത്തിൽ നിന്നും മാറ്റാവുന്നതാണ്.
ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് പയറുകളുടെ തൊലിയില്ലെങ്കിലും തൊലി നീക്കം ചെയ്യാതെയിരിക്കുന്ന പക്ഷം അധികദിവസങ്ങൾ മുളപ്പിച്ചവ സൂക്ഷിക്കാൻ കഴിയുകയില്ല.
മുളപ്പിച്ച പയറുകൾ ഒരിക്കലും ഫ്രീസറിൽ വയ്ക്കരുത്. രുചിയിലും ഘടനയിലും വ്യത്യാസം വരുമെന്നതിനാൽ ഫ്രീസറിൽ വയ്ക്കുന്നത് ഒഴിവാക്കാം.
വായു കടക്കാത്ത പാത്രത്തിലോ, സിപ് ലോക്ക് ബാഗിലോ ഇവ നിറയ്ക്കാം. സിപ് ലോക്ക് ബാഗിൽ നിറയ്ക്കുന്നതിനു മുൻപ് ഒരു പേപ്പർ ടവൽ കൂടി വെയ്ക്കാൻ മറക്കരുത്.
Next: മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക