27 August 2024
Sarika KP
ഓണസദ്യക്ക് പപ്പടം നിർബന്ധമാണ് മലയാളികൾക്ക്. ഇത്തവണത്തെ ഓണത്തിനു ഒട്ടും മായമില്ലാത്ത പപ്പടം വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം
Pic Credit: Instagram
ഉഴുന്ന് പരിപ്പ് 1 കപ്പ്, ബേക്കിങ് സോഡാ 1/2 ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, മെെദ ആവശ്യത്തിന്, നല്ലെണ്ണ1 സ്പൂൺ
ആദ്യം ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ബേക്കിങ് സോഡാ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക
ഇതിലേക്ക് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് കൊടുത്ത് കുഴച്ചെടുക്കുക. ശേഷം അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി കുഴച്ചെടുക്കുക
ശേഷം ചെറിയ ഉരുളകളായി എടുക്കുക. അൽപം മെെദ വിതറിയ ശേഷം ചെറുതായി പരത്തി എടുക്കുക
ഇനി ഇത് വെയിലത്ത് വച്ച് ഉണക്കി എടുക്കുക. രണ്ട് വശവും നന്നായി ഉണക്കി എടുക്കാൻ ശ്രദ്ധിക്കുക
ശേഷം ചൂട് എണ്ണയിൽ പപ്പടം കാച്ചി എടുക്കുക. സ്വാദിഷ്ഠമായ പപ്പടം തയാർ
Next: ഓണത്തിനൊരു കല്യാണ സ്റ്റൈൽ കാബേജ് തോരനായാലോ...